ന്യൂഡല്‍ഹി : ഇന്ത്യ - പാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ഉടന്‍ തുറക്കാന്‍...
ന്യൂഡല്‍ഹി : ഇന്ത്യ - പാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ഉടന്‍ തുറക്കാന്‍ തീരുമാനമായി. മേയ് 15 വരെയായിരുന്നു നിയന്ത്രണം.
ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്‌സര്‍, ലുധിയാന, കുളു മണാലി, കിഷന്‍ഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിന്‍ഡ, ജയ്‌സല്‍മേര്‍ എന്നീ വിമാനത്താവളങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും ്ടക്കമാണ് അടച്ചിരുന്നത്.
ഈ വിമാനത്താവളങ്ങളിലെ നിയന്ത്രണം മാറ്റിയതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. വിമാനക്കമ്പനികളുടെ സൈറ്റുകളിലടക്കം വിമാനങ്ങളുടെ വിവരങ്ങള്‍ ഉണ്ടാകുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പുര്‍, അമൃത്‌സര്‍, ചണ്ഡിഗഡ്, ഭുജ്, ജാംനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ ഫ്‌ലൈറ്റുകള്‍ 15 വരെ റദ്ദാക്കിയിരുന്നു. ഉത്തരേന്ത്യയിലെ പല ചെറുവിമാനത്താവളങ്ങളും അടച്ചതുമൂലം ഡല്‍ഹി വിമാനത്താവളത്തില്‍ തിരക്കേറുകയും ചെയ്തു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ദേഹപരിശോധനയും ഐഡി പരിശോധനയും കൂടുതല്‍ കര്‍ശനമാക്കിയിരുന്നു.
Key Words: Airport, India - Pak Ceasefire
COMMENTS