തിരുവനന്തപുരം : സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. 42 ലക്ഷം വിദ്യാർഥികളാണ് ഇക്കുറി സി ബി എസ് ഇ പരീക്ഷ എഴുതിയ...
തിരുവനന്തപുരം : സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം.
42 ലക്ഷം വിദ്യാർഥികളാണ് ഇക്കുറി സി ബി എസ് ഇ പരീക്ഷ എഴുതിയത്.
ഡിജിലോക്കറിലും ഉമാണ് ആപ്പിലും പരീക്ഷാഫലം ലഭ്യമാണ്.
cbse.gov.in, results.nic.in എന്നീ വെബ്സൈറ്റുകളിൽ പരീക്ഷഫലം ലഭ്യമാണ്.
റോൾ നമ്പർ, ജനന തീയതി, സുരക്ഷാ പിൻ എന്നിവ നൽകി പരീക്ഷഫലം അറിയാൻ കഴിയും. താൽക്കാലിക മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാനും സംവിധാനമുണ്ട്.
99.60 % വിജയത്തോടെ വിജയവാഡ മേഖല ഒന്നാം സ്ഥാനത്ത് എത്തി. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം മേഖലയ്ക്ക് 99.3 2% ആണ് വിജയം. മൂന്നാം സ്ഥാനത്തുള്ള യുപിയിലെ പ്രയാഗ് രാജ് മേഖലയ്ക്ക് 79.53 ശതമാനമാണ് വിജയം.
ഇക്കുറിയും പെൺകുട്ടികൾ തന്നെയാണ് വിജയശതമാനത്തിൽ മുന്നിൽ.
സിബി എസ് ഇ പത്താം ക്ലാസ് ഫലവും പ്രസിദ്ധീകരിച്ചു. 93.66 % ആണ് ഇക്കുറി വിജയം. 23719399 പേരാണ് പരീക്ഷ എഴുതിയത്. 2221 636 പേർ വിജയിച്ചു.
മേൽപ്പറഞ്ഞ വെബ്സൈറ്റുകളിലും സംവിധാനങ്ങളിലും പത്താം ക്ലാസ് പരീക്ഷാഫലവും അറിയാൻ കഴിയും.
COMMENTS