ASHA workers protest in Kerala
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ നാലം വാര്‍ഷികം ആഘോഷമാക്കുമ്പോള്‍ ആശാ വര്‍ക്കര്‍മാരുടെ സമരം നൂറാം ദിവസത്തിലേക്ക് കടന്നു. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ നൂറു ദിവസങ്ങളോളമായി ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്നത്.
ഇന്നു വൈകുന്നേരം 4.30 ന് പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശമാരുടെ തീരുമാനം. സമരവേദിയില്‍ ഇന്ന് 100 തീപ്പന്തങ്ങള്‍ ഉയരും. ഇതോടൊപ്പം ആശമാരുടെ സംസ്ഥാനതല രാപ്പകല്‍ സമരയാത്രയിലും പന്തം കൊളുത്തി പ്രകടനം നടക്കും.
സമരയാത്രയുടെ പതിനാറാം ദിവസമായ ഇന്ന് പാലക്കാട് കല്ലേപ്പുള്ളിയിലാണ് പന്തം കൊളുത്തി പ്രകടനം നടത്തുന്നത്. രാപ്പകല്‍ സമരയാത്ര കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി ജൂണ്‍ പതിനേഴിന് തിരുവനന്തപുരത്ത് സമാപിക്കും.
Keywords: ASHA workers, Protest, 100 days, Government
COMMENTS