കോട്ടയം : നിലമ്പൂരില്‍ പോരാട്ടച്ചൂട് കനക്കുമ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍...
കോട്ടയം : നിലമ്പൂരില്‍ പോരാട്ടച്ചൂട് കനക്കുമ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. ചാണ്ടി ഉമ്മന്‍ എംഎല്‍എയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ഫ്രാന്‍സിസ് ജോര്‍ജ് എംപി, കെ സി ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ് തുടങ്ങിയവര്‍ ഷൗക്കത്തിനൊപ്പം എത്തിയിരുന്നു.
തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ മെഴുകുതിരി തെളിച്ചു പുഷ്പാര്‍ച്ചന നടത്തിയ ഷൗക്കത്ത് തന്റെ പിതാവിനൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി തനിക്ക് പിതൃതുല്യനായിരുന്നുവെന്നും, അദ്ദേഹത്തിന്റെ ഓര്‍മ്മകളെപ്പോഴും തനിക്കൊപ്പമുണ്ടെന്നും പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണവും, നിലമ്പൂരിനോടുള്ള അവഗണനയും വോട്ടായി മാറുമെന്നും യു ഡി എഫ് പ്രചാരണ രംഗത്ത് ഒരുപാട് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
Key Words: Aryadan Shoukkath, Oommen Chandy
COMMENTS