കൊച്ചി : യു ഡി എഫ് പ്രവേശനവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടെ പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍. ത...
കൊച്ചി : യു ഡി എഫ് പ്രവേശനവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടെ പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍. താന്‍ ഇപ്പോഴും സ്വന്തം കാലിലാണ് നില്‍ക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെ തുടരുമെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ മത്സരിക്കുന്ന കാര്യവും പിന്തുണയുടെ കാര്യവും പിന്നീട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മുസ്ലിം ലീഗ് നേതൃത്വത്തെ ധരിപ്പിക്കാന്‍ വേണ്ടിയാണ് കുഞ്ഞാലിക്കുട്ടിയെ കണ്ടതെന്ന് അന്‍വര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. തന്റെ ഒരു അഭ്യുദയകാംക്ഷിയാണ് പി കെ കുഞ്ഞാലിക്കുട്ടി എന്നതുകൊണ്ടാണ് അദ്ദേഹത്തെ വിവരങ്ങള്‍ ധരിപ്പിച്ചതെന്ന് പറഞ്ഞ അന്‍വര്‍ കോണ്‍ഗ്രസില്‍ നിന്നും ഉത്തരവാദിത്തപ്പെട്ടവരാരും ഇതുവരെ കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
Key Words: PV Anwar, PK Kunhalikutty
COMMENTS