Radhakrishnan Chakyat passed away
കോഴിക്കോട്: ഫാഷന്‍ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന് ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
വര്‍ഷങ്ങളോളമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന അദ്ദേഹം ദുല്‍ഖര്‍ സല്മാന് നായകനായ ചാര്‍ളി എന്ന ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കൊച്ചി സ്വദേശിയായ രാധാകൃഷ്ണന് മുംബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.
കാമറ, ഫോട്ടോഗ്രഫി വിഷയങ്ങളില്‍ പരിശീലന പരിപാടികള്‍ നടത്തിയിരുന്ന രാധാകൃഷ്ണന് ഇതുമായി ബന്ധപ്പെട്ട് പിക്സല്‍ വില്ലേജ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും ആരംഭിച്ചിരുന്നു.
Keywords: Radhakrishnan Chakyat, Actor, Photographer, Passed away, Charlie
COMMENTS