ന്യൂഡല്‍ഹി : ഒരു ഭീമന്‍ ഛിന്നഗ്രഹം ഭൂമിയുടെ വളരെ അടുത്തുകൂടി നാളെ കടന്നുപോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. 2025 JR എ...
ന്യൂഡല്‍ഹി : ഒരു ഭീമന്‍ ഛിന്നഗ്രഹം ഭൂമിയുടെ വളരെ അടുത്തുകൂടി നാളെ കടന്നുപോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു.
2025 JR എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തിന് 25 നില കെട്ടിടത്തിന്റെ വലുപ്പമുണ്ട്.
4.6 ദശലക്ഷം കിലോമീറ്റര്‍ അകലത്തില്‍ ഭൂമിയെ സുരക്ഷിതമാക്കി കടന്നുപോകുമെങ്കിലും, സാമീപ്യം അസാധാരണമാംവിധം അടുത്താണെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. ഛിന്നഗ്രഹത്തിന്റെ വലുപ്പവും വേഗവും ശാസ്ത്രജ്ഞര്‍, ബഹിരാകാശ ഏജന്‍സികള്‍, ആകാശ നിരീക്ഷകര്‍ എന്നിവര്‍ക്കിടയില്‍ ചര്‍ച്ചയായി. കൂട്ടിയിടിക്കാനുള്ള സാധ്യതയില്ലെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.
ഇന്ത്യന്‍ സമയം നാളെ രാവിലെ 8:40 ന് ഭൂമിക്കരികിലൂടെ കടന്നുപോകും. ഏകദേശം 250 അടി (76 മീറ്റര്‍) വ്യാസമുണ്ടായിരിക്കും. അപ്പോളോ-ക്ലാസ് നിയര്‍-എര്‍ത്ത് ഒബ്ജക്റ്റ് (NEO) ആയാണ് തരംതിരിച്ചിരിക്കുന്നത്. ഛിന്നഗ്രഹം മണിക്കൂറില്‍ 40,800 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. ഭൂമിയെ ചുറ്റുകയാണെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ ഭ്രമണം പൂര്‍ത്തിയാക്കും. 460 അടി (140 മീറ്റര്‍) വ്യാസത്തില്‍ താഴെയായതിനാല്‍ ഒരു അപകടസാധ്യതയുള്ള ഛിന്നഗ്രഹമായി കണക്കാക്കുന്നില്ലെങ്കിലും ഭൂമിയില്‍ ഇടിച്ചാല്‍ നാശം കടുത്തതായിരിക്കും.
Key Words: A Giant Asteroid
COMMENTS