ഹൈദരാബാദ്: ഹൈദരാബാദിലെ ചാർമിനാറിനടുത്ത് ഒരു കെട്ടിടത്തിൽ രാവിലെയുണ്ടായ വൻ തീപിടിത്തത്തിൽ 17 പേർ മരിച്ചു. മരിച്ചവരിൽ എട്ടു കുട്ടികളുമുണ്ട്. ത...
ഹൈദരാബാദ്: ഹൈദരാബാദിലെ ചാർമിനാറിനടുത്ത് ഒരു കെട്ടിടത്തിൽ രാവിലെയുണ്ടായ വൻ തീപിടിത്തത്തിൽ 17 പേർ മരിച്ചു. മരിച്ചവരിൽ എട്ടു കുട്ടികളുമുണ്ട്.
തീപിടിത്ത കാരണം സ്ഥിരീകരിച്ചിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം ദുരന്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
രാവിലെ 6.30 ന് ഒരു ഫോൺ സന്ദേശം ലഭിച്ചതായും തുടർന്ന് സ്ഥലത്തെത്തിയതായും അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. പതിനൊന്ന് ഫയർ എഞ്ചിനുകൾ പരിശ്രമിച്ചാണ് തീ അണച്ചത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
തീപിടിത്തത്തിൽ പരിക്കേറ്റ കുടുംബം ഗുൽസാർ ഹൗസ് പ്രദേശത്തെ കടയുടെ മുകളിലാണ് താമസിച്ചിരുന്നതെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.
"ഞാൻ കുടുംബാംഗങ്ങളെ കണ്ടു. ഇത്തരം സംഭവങ്ങൾ വളരെ ദുഃഖകരമാണ്. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, പക്ഷേ പോലീസ്, മുനിസിപ്പാലിറ്റി, ഫയർ, വൈദ്യുതി വകുപ്പുകൾ കൂടുതൽ ശക്തമാക്കണം. അഗ്നിശമന സേനാംഗങ്ങൾക്ക് തുടക്കത്തിൽ ശരിയായ ഉപകരണങ്ങൾ ഇല്ലായിരുന്നുവെന്ന് പറഞ്ഞു. വരും നാളുകളിൽ മികച്ച സാങ്കേതികവിദ്യ കൊണ്ടുവരണം. കേന്ദ്ര സർക്കാരുമായും പ്രധാനമന്ത്രിയുമായും സംസാരിക്കുകയും ഈ സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ ശ്രമിക്കുകയും ചെയ്യും," അദ്ദേഹം പറഞ്ഞു.
സംഭവം നടന്ന സ്ഥലത്ത് നിരവധി ആഭരണശാലകളുണ്ട്. പ്രശസ്തമായ ചാർമിനാറിന് വളരെ അടുത്തുമാണ്.
മൃതദേഹങ്ങൾ കണ്ടെടുത്ത് ആശുപത്രികളിലേക്ക് അയച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഉടൻ തന്നെ പൂർണ്ണ വിവരങ്ങൾ പങ്കുവെക്കുമെന്നും തെലങ്കാന മന്ത്രി പൊന്നം പ്രഭാകർ പറഞ്ഞു.
COMMENTS