Youtuber Santhosh Varkey arrested in Kochi
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ സന്തോഷ് വര്‍ക്കി അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് ആറാട്ടണ്ണന് എന്ന പേരിലറിയപ്പെടുന്ന ഇയാളെ അറസ്റ്റ് ചെയ്തത്. നടി ഉഷയുടെ പരാതിയിലാണ് അറസ്റ്റ്.
നടിമാരായ ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന് എന്നിവരാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
ഇതില്‍ 40 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ഇയാളുടെ പരാമര്‍ശം വേദനിപ്പിച്ചെന്നും ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഉഷ ആലപ്പുഴ ഡി.വൈ.എസ്.പിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
Keywords: Santhosh Varkey, Youtuber, Arrest, Actress Usha
COMMENTS