മലപ്പുറം: വിരമിക്കാർ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഫുട്ബോള്‍ താരം ഐ എം വിജയന് സ്ഥാനക്കയറ്റം നല്കി സർക്കാർ. മലപ്പുറം എം എസ് പിയിലെ അസിസ്...
മലപ്പുറം: വിരമിക്കാർ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഫുട്ബോള്‍ താരം ഐ എം വിജയന് സ്ഥാനക്കയറ്റം നല്കി സർക്കാർ. മലപ്പുറം എം എസ് പിയിലെ അസിസ്റ്റന്റ് കമാൻഡ് ആയിരുന്നു വിജയൻ. ഡെപ്യൂട്ടന്റ് കമാൻഡന്റായാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.
സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. രണ്ട് ദിവസം മാത്രമേ ഈ തസ്തികയില്‍ ജോലി ചെയ്യാൻ വിജയന് സാധിക്കുകയുള്ളൂ. എന്നാല്‍ ഉയർന്ന തസ്തികകയിലെ ആനുകൂല്യം ലഭിക്കും.
വിജയന്റെ അപേക്ഷ പരിഗണിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. ഫുട്ബോളിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് സ്ഥാനക്കയറ്റം.
Key Words: Football Star IM Vijayan
COMMENTS