Rahul Gandhi about Pahalgam attack
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
പഹല്‍ഗാം ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനെയും പ്രകോപിപ്പിച്ചിരിക്കുകയാണെന്നും ഈ സമയത്ത് ഭീകരതയ്ക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടാണെന്ന് കാണിച്ചുകൊടുക്കണം. അതിനായി പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്.
കത്തിന്റെ പൂര്‍ണ്ണരൂപം അദ്ദേഹം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
Keywords: Rahul Gandhi, Pahalgam attack, Prime minister, Letter
COMMENTS