ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഇന്ത്യയുടെ ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാന്. പഞ്ചാബിലെ ഫിറോസ്പുര്‍ അതിര്‍ത്തിയിലാണു...
ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഇന്ത്യയുടെ ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാന്. പഞ്ചാബിലെ ഫിറോസ്പുര്‍ അതിര്‍ത്തിയിലാണു സംഭവം. 182ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പി.കെ.സിങ് ആണ് പിടിയിലായതെന്നാണു വിവരം. സര്‍വീസ് റൈഫിളുമായി യൂണിഫോമിലാണ് പി.കെ.സിങ് അതിര്‍ത്തിയിലുണ്ടായിരുന്നത്. ജവാനെ മോചിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
അതിര്‍ത്തിയില്‍ കര്‍ഷകരെ നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് പിടിയിലായത്. അതിര്‍ത്തിക്കും സീറോ ലൈനിനും ഇടയിലുള്ള മേഖലയിലായിരുന്നു ജവാന്. കഠിനമായ ചൂട് താങ്ങാനാവാതെ സമീപത്തെ മരച്ചുവട്ടിലേക്ക് തണല്‍ തേടി നീങ്ങിയപ്പോഴാണ്, നിയന്ത്രണരേഖ മുറിച്ചു കടന്നെന്ന പേരില്‍ പാക്കിസ്ഥാന് പട്ടാളം കസ്റ്റഡിയിലെടുത്തത്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും കടുത്ത നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാന് പൗരന്മാര് 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഇന്ത്യയും ഇനി ഇന്ത്യന്‍ പൗരന്മാര്ക്ക് വീസ നല്‍കില്ലെന്ന് പാക്കിസ്ഥാനും പ്രഖ്യാപിച്ചിട്ടുണ്ട്.
COMMENTS