തിരുവനന്തപുരം : പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. ആക്രമണം മനുഷ്യരാശിയോടുള്ള വെല്ലുവിളിയാണെന്ന...
തിരുവനന്തപുരം : പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. ആക്രമണം മനുഷ്യരാശിയോടുള്ള വെല്ലുവിളിയാണെന്നും ഭീകരവാദത്തിന് തക്കതായ മറുപടി കേന്ദ്രം നല്‍കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍. രാമചന്ദ്രന്റെ മകളുടെ ധൈര്യം മാതൃകാപരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാമിലേത് രാജ്യത്തിനെതിരേ നടന്ന മനുഷ്യത്വരഹിതമായ ആക്രമണമാണ്. മനുഷ്യരാശിയോടാകെയുള്ള വെല്ലുവിളിയാണിത്. ജാതിയും മതവും വംശവും ദേശവും ഏതുമാകട്ടെ, മനുഷ്യരെല്ലാം ആഗ്രഹിക്കുന്നത് സമാധാനവും സന്തോഷവും സുരക്ഷിതത്വവുമുള്ള ജീവിതമാണ്. എന്നാല്‍, ഭീകരവാദവും വര്‍ഗീയതയും പോലുള്ള മനുഷ്യവിരുദ്ധമായ ആശയങ്ങള്‍ അതിന്റെ കടക്കല്‍ കത്തിവെക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കശ്മീരില്‍ നിരപരാധികളുടെ ജീവനെടുക്കുകയും രാജ്യരസുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്ത തീവ്രവാദ പ്രവര്‍ത്തനത്തിന് തക്കതായ മറുപടി നല്കാന് കേന്ദ്രം തയ്യാറാകണം. എല്ലാതരം തീവ്രവാദപ്രവര്ത്തനങ്ങള്ക്കെതിരേയും ശക്തമായ പ്രതിരോധമൊരുക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്രോഹ ശക്തികള്‍ക്ക് ഇന്ധനമാകുന്ന വിദ്വേഷപ്രചാരണങ്ങളേയും ഒറ്റക്കെട്ടായി ഓരോരുത്തരും ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Pahalgam Attack, Chief Minister Pinarayi Vijayan
COMMENTS