ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടമാണ് ഇതെന്ന...
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടമാണ് ഇതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണമെന്നും വൈകാതെ തന്നെ അത് യാഥാര്‍ത്ഥ്യമാകുമെന്നും മതം ചോദിച്ച് ഹിന്ദുക്കള്‍ക്ക് ആരെയും കൊല്ലാന്‍ സാധിക്കില്ലെന്നും അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനില്‍ക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. 26 പേര്‍ക്കാണ് ഭീകരരുടെ ക്രൂരതയില്‍ ജീവന് നഷ്ടമായത്. ആറ് ഭീകരര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത്.
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ രണ്ട് തീവ്രവാദികളുടെ വീടുകള്‍ ഭരണകൂടം തകര്‍ത്തു. ആക്രമണത്തില്‍ പങ്കാളികളായ രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകളാണ് തകര്‍ത്തത്. ജില്ലാ ഭരണകൂടമാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ത്രാല്‍ സ്വദേശിയായ ആസിഫ് ഹുസൈന്, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നീ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. ഇരുവരും ലഷ്കര്‍-ഇ- ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിട്ടുണ്ട്.
Key Words: Hindus, Mohan Bhagwat
COMMENTS