Death threat against Rahul Mamkoottathil MLA
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന് എന്നിവര്‍ക്കെതിരെയാണ് കേസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവം എം.എല്‍.എ ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ചിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബി.ജെ.പി നേതാക്കള്‍ കൊലവിളി പ്രസംഗം നടത്തിയത്.
എം.എല്‍.എയെ പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി മേല്‍ഘടകം തീരുമാനിച്ചാല്‍ രാഹുലിന്റെ കാല് തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രസംഗം.
ആര്.എസ്.എസ് നേതാക്കളെ അവഹേളിച്ചാല്‍ എം.എല്‍.എയെ പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് നേരത്തെയും രാഹുലിനെതിരെ ബി.ജെ.പി നേതാക്കളുടെ ഭീഷണിയുണ്ടായിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് പാലക്കാട് നടക്കുന്നത്. സ്ഥലത്ത് സര്‍വകക്ഷിയോഗവും വിളിച്ചുചേര്‍ത്തിരുന്നു.
Keywords: Death threat, Rahul Mamkoottathil MLA, Case, BJP leaders
COMMENTS