വത്തിക്കാന്‍ സിറ്റി : വാര്‍ധക്യസഹജമായ രോഗവാസ്ഥയിലൂടെ കടന്നുപോയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് വിടപറഞ്ഞതോടെ. ഇനി വരാന്‍ പോകുന്ന പുതിയ മാര്‍പാപ...
വത്തിക്കാന്‍ സിറ്റി : വാര്‍ധക്യസഹജമായ രോഗവാസ്ഥയിലൂടെ കടന്നുപോയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് വിടപറഞ്ഞതോടെ. ഇനി വരാന്‍ പോകുന്ന പുതിയ മാര്‍പാപ്പ തിരഞ്ഞെടുപ്പില്‍ സീറോ-മലബാര്‍ പ്രാതിനിധ്യം ഉണ്ടാകില്ല.
വരാനിരിക്കുന്ന മാര്‍പ്പാപ്പ തിരഞ്ഞെടുപ്പില്‍ പ്രമുഖ പൗരസ്ത്യ കത്തോലിക്കാ സഭകളിലൊന്നായ സീറോ-മലബാര്‍ സഭയ്ക്ക് വോട്ടിംഗില്‍ പ്രതിനിധ്യമുണ്ടെങ്കിലും കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് 80 വയസ്സ് തികയുന്നതിനാല്‍ സീറോ-മലബാര്‍ പ്രാതിനിധ്യം ഉണ്ടാകില്ല. സീറോ-മലബാര്‍ സഭയുടെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഏപ്രില്‍ 19 ന് 80 വയസ്സ് തികഞ്ഞതോടെ കോണ്‍ക്ലേവില്‍ വോട്ടുചെയ്യാനുള്ള യോഗ്യത നഷ്ടപ്പെട്ടു.
സഭയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച്, 80 വയസ്സിന് താഴെയുള്ള കര്‍ദ്ദിനാള്‍മാര്‍ക്ക് മാത്രമേ അടുത്ത പോപ്പിനെ തീരുമാനിക്കുന്ന മാര്‍പ്പാപ്പ കോണ്‍ക്ലേവില്‍ വോട്ടുചെയ്യാന്‍ അനുവാദമുള്ളൂ. ഇതോടെ, ഏകദേശം 5.5 ദശലക്ഷം അംഗങ്ങളുള്ള വലിയ വിശ്വാസ സമൂഹമായ സീറോ-മലബാര്‍ സഭയ്ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു ശബ്ദവുമില്ലാതെ പോകും.
Key Words: Cardinal Alencherry, Syro-Malabar Sabha, Election of the New Pope
COMMENTS