ഡല്‍ഹി: നടന് ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗം ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പ്രതികരിച്ച് എ.എ റഹീം എം പി. ഷൈന്‍ ടോം ചാക്കോയൊക്കെ കേരളം ആരാണ് ഭ...
ഡല്‍ഹി: നടന് ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗം ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പ്രതികരിച്ച് എ.എ റഹീം എം പി. ഷൈന്‍ ടോം ചാക്കോയൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കുമെന്ന് എ എ റഹീം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു എ എ റഹീം എംപിയുടെ പ്രതികരണം.
കൊക്കെയ്ന്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കി, പിന്നാലെ കുരുക്ക് മുറുക്കി വെളിപ്പെടുത്തലുകള്‍; വിവാദമൊഴിയാതെ ഷൈന്‍
മുന്‍പൊക്കെ സെലബ്രിറ്റി സ്റ്റാറ്റസിന് ഫാന്‍സ് അസോസിയേഷന്റെ പിന്തുണയുണ്ടായിരുന്നു. അതിന്റെ മറവില്‍ എന്ത് ക്രിമിനല്‍ കുറ്റം ചെയ്താലും ജയിലില്‍ പോകില്ലെന്നുള്ള ധൈര്യമുണ്ടായിരുന്നു. ആധൈര്യമെല്ലാം കഴിഞ്ഞുപോയ കാര്യം ഷൈന്‍ ടോം ചോക്കോയ്ക്ക് നേരം വെളുക്കാത്തതുകൊണ്ടോ ഇപ്പോഴും മയക്കത്തിലായതുകൊണ്ടോ അറിയാത്തതാണെന്നും എ എ റഹീം എം പി പറഞ്ഞു.
Key Words: AA Rahim MP, Shine Tom Chacko
COMMENTS