അഭിനന്ദ് ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ആര്‍ എസ് എസ് ആസ്ഥാനത്ത് നടത്തിയ സന്ദര്‍ശനം വന്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കു വഴി തുറന്നിരിക...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ആര്‍ എസ് എസ് ആസ്ഥാനത്ത് നടത്തിയ സന്ദര്‍ശനം വന്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കു വഴി തുറന്നിരിക്കുകയാണ്. പ്രധാനമന്ത്രി രാജിവയ്ക്കാന്‍ പോവുകയാണെന്നും അതിനു മുന്നോടിയായാണ് ആര്‍ എസ് എസ് ആസ്ഥാനത്തെത്തിയതെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടിരിക്കുന്നത്.
സെപ്തംബര്‍ 17 ന് മോഡിക്ക് 75 വയസ്സ് തികയുകയാണ്. അതിനൊപ്പം അദ്ദേഹം പ്രധാനമന്ത്രിപദം ഒഴിയുമെന്നാണ് റാവുത്ത് പറയുന്നത്. സഞ്ജയ് രാജാറാം റാവത്ത് ബിജെപി വിരുദ്ധ ശിവസേനയുടെ നേതാവാണ്.
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ റാവത്ത് ഉദ്ധവ് താക്കറെ പക്ഷം ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ എക്സിക്യൂട്ടീവ് എഡിറ്ററുമാണ്.
എന്നാല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഈ വാദത്തെ തള്ളിക്കളയുകയാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയെ അന്വേഷിക്കേണ്ട ആവശ്യമില്ല, അദ്ദേഹം ഞങ്ങളുടെ നേതാവാണ്. അദ്ദേഹം തുടരുക തന്നെ ചെയ്യുമെന്ന് ഫഡ്‌നാവിസ് നാഗ്പൂരില്‍ പറഞ്ഞു.
പ്രായപരിധിയുടെ നിയമങ്ങളൊന്നും ബിജെപിയിലില്ലെന്നു പാര്‍ട്ടിയുടെ മറ്റൊരു വക്താവ് പറഞ്ഞു. ആ 'പ്രായപരിധി' കവിഞ്ഞ ഒരു അംഗമെങ്കിലും കേന്ദ്രമന്ത്രിസഭയിലുണ്ട്. 80 കാരനായ ബിഹാര്‍ നേതാവ് ജിതന്‍ റാം മാത്ധി. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രിയാണ് അദ്ദേഹം.
ആഭ്യന്തരമന്ത്രി അമിത് ഷായെ ചുമതലയേല്‍പ്പിക്കാന്‍ മോഡി തയ്യാറെടുക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പുവേളയില്‍ എഎപിയുടെ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെ അന്ന് അമിത് ഷാ തന്നെ തള്ളിക്കളഞ്ഞിരുന്നു. ബിജെപിയുടെ ഭരണഘടനയില്‍ അങ്ങനെയൊന്നും പരാമര്‍ശിച്ചിട്ടില്ലെന്ന് അരവിന്ദ് കെജ്രിവാളിനെയും കൂട്ടരെയും ഓര്‍മിപ്പിക്കുന്നുവെന്നാണ് അന്ന് അമിത് ഷാ പറഞ്ഞത്.
ഭരണകക്ഷിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായാണ് ആര്‍എസ്എസിനെ എല്ലാവരും വിലയിരുത്തുന്നത്. 11 വര്‍ഷം മുമ്പ് പ്രധാനമന്ത്രിയായ ശേഷം മോഡി ആദ്യമായാണ് ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത്. പിന്‍ഗാമിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയെ ആര്‍എസ്എസ് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് തായി സഞ്ജയ് റാവത്ത് പറഞ്ഞത്. മോഡിയുടെ പിന്‍ഗാമി മഹാരാഷ്ട്രയില്‍ നിന്നായിരിക്കുമെന്നും റാവത്ത് പറയുന്നു.
'ഞാന്‍ മനസ്സിലാക്കിയതനുസരിച്ച്, 'സംഘപരിവാര്‍' രാജ്യത്തിന്റെ നേതൃത്വത്തില്‍ മാറ്റം ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോഡിയുടെ കാലം കഴിഞ്ഞു. അവര്‍ക്ക് ഒരു മാറ്റം വേണം, അടുത്ത ബിജെപി അധ്യക്ഷനെയും പ്രധാനമന്ത്രിയേയും നിശ്ചയിക്കാന്‍ ആര്‍ എസ് എസ് തയ്യാറെടുക്കുന്നു,' എന്നാണ് റാവത്ത് പറഞ്ഞത്.
എന്നാല്‍, 2029 ല്‍ മോഡിയെ വീണ്ടും പ്രധാനമന്ത്രിക്കസേരയില്‍ കാണാമെന്നാണ് ഇതിനു മറുപടിയായി ഫഡ്നാവിസ് പറഞ്ഞത്.
'നമ്മുടെ സംസ്‌കാരത്തില്‍, പിതാവ് ജീവിച്ചിരിക്കുമ്പോള്‍, പിന്തുടര്‍ച്ചയെക്കുറിച്ച് സംസാരിക്കാറില്ല. അത് അനുചിതമാണ്. അത് ചര്‍ച്ചചെയ്യാന്‍ സമയമായിട്ടില്ല. അത് 'മുഗള്‍ സംസ്‌കാരം' ആണെന്നു ഫഡ്‌നാവിസ് പരിഹസിച്ചു.
പതിനെട്ടാം നൂറ്റാണ്ടിലെ ഔറംഗസേബിന്റെ ശവകുടീരത്തിന്റെ പേരില്‍ വലിയ വിവാദം നടക്കെ, പിതാവിനെയും സഹോദരന്മാരെയും ജയിലിടച്ചും കൊന്നും ഭരണം പിടിച്ച മുഗള്‍ ചക്രവര്‍ത്തിയെക്കുറിച്ചു കൂടി ബോധപൂര്‍വം ഓര്‍മിപ്പിക്കുകയായിരുന്നു ഫഡ്‌നാവിസ്.
ഉതേസമയം, മോഡിയുടെ പിന്‍ഗാമിയായി അമിത് ഷാ, യോഗി ആദിത്യനാഥ്, രാജ്‌നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളത്. പക്ഷേ, ഈ പേരുകളെല്ലാം മാറ്റി മറ്റൊരു പേര് ആര്‍ എസ് എസ് നാളെ മുന്നോട്ടു വച്ചാലും അതിശയിക്കാനില്ല. അതിനുമപ്പുറം ജനസമ്മതിയില്‍ ഒരു കോട്ടവുമില്ലാതെ നില്ക്കുന്ന മോഡിയെ മാറ്റിക്കൊണ്ടുള്ള ഒരു പരീക്ഷണത്തിന് ആര്‍ എസ് എസ് മുതിരുമോ എന്നും കാത്തിരുന്നു കാണേണ്ടതുണ്ട്.
COMMENTS