Uma Thomas MLA stage fall incident
കൊച്ചി: കലൂരില്‍ നൃത്തപരിപാടിക്കിടെ ഉമ തോമസ് എം.എല്‍.എയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ സ്റ്റേജ് ഉടമകളായ ജി.സി.ഡി.എയും പൊലീസിനെയും പൂര്‍ണ്ണമായി ഒഴിവാക്കി കുറ്റപത്രം. സംഭവത്തില്‍ പരിപാടി നടത്തിപ്പുകാരായ മൃദംഗ വിഷനാണ് പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രം ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കും.
കേസില്‍ സുരക്ഷ ഒരുക്കാതെ വേദി നിര്‍മ്മിച്ച മൃദംഗ വിഷന്‍ സി.ഇ.ഒ അടക്കം മൂന്നുപേര്‍ മാത്രമാണ് പ്രതികള്‍. നേരത്തെ ജി.സി.ഡി.എ, മൃദംഗവിഷന്‍, പൊലീസ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. എന്നാലിപ്പോള്‍ ജി.സി.ഡി.എയ്ക്കും പൊലീസിനും ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്.
അതേസമയം കേസില്‍ നടി ദിവ്യ ഉണ്ണിയുടെ മൊഴി അന്വേഷണസംഘം ഉടന്‍ രേഖപ്പെടുത്തും. ദിവ്യ ഉണ്ണിക്ക് ഗിന്നസ് ബുക്കില്‍ ഇടംനേടുന്നതിന് വേണ്ടിയായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു.
Keywords: Uma Thomas MLA, GCDA, Police, Stage, Clean chit
COMMENTS