Kalamassery polytechnic hostel drug raid
കൊച്ചി: കളമശേരി പൊളിടെക്‌നിക് മെന്‍സ് ഹോസ്റ്റലില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് 2 കിലോയോളം കഞ്ചാവ് പിടികൂടിയത്. മറ്റു കുട്ടികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായി എത്തിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. ഹോളി ആഘോഷത്തിനായി എത്തിച്ചതാണെന്നാണ്
വിവരം.
വിവരം.
ഇതേതുടര്‍ന്ന് മൂന്നു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, കുളത്തൂപ്പുഴ സ്വദേശി ആകാശ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ആദിത്യന്‍, അഭിരാജ് എന്നിവരുടെ മുറികളില്‍ നിന്ന് 9 ഗ്രാം കഞ്ചാവും ആകാശിന്റെ മുറിയില്‍ നിന്ന് 1.9 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
ഇവര്‍ 10 ഗ്രാമിന്റെ ചെറിയ പാക്കറ്റുകളിലാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്നാണ് വിവരം. പായ്ക്ക് ചെയ്യുന്നതിന് വേണ്ടുന്ന സാധനങ്ങളും ത്രാസും ഇവരുടെ മുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ അഭിരാജ് എസ്.എഫ്.ഐ നേതാവും കോളേജ് യൂണിയന്‍ സെക്രട്ടറിയുമാണ്. അതേസമയം ആദിത്യന്‍, അഭിരാജ് എന്നിവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Keywords: Kalamassery polytechnic hostel, Police, Drug, Raid Arrest
COMMENTS