കാക്കനാട് : അഡിഷണല്‍ കസ്റ്റംസ് കമ്മിഷണര്‍ മനീഷ് വിജയ്‌യും കുടുംബവും കൊച്ചിയിലെ കാക്കനാട്ടെ കസ്റ്റംസ് ക്വോട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയി...
കാക്കനാട് : അഡിഷണല്‍ കസ്റ്റംസ് കമ്മിഷണര്‍ മനീഷ് വിജയ്‌യും കുടുംബവും കൊച്ചിയിലെ കാക്കനാട്ടെ കസ്റ്റംസ് ക്വോട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയില്‍. മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്.
മനീഷ് വിജയ്(42), സഹോദരി ശാലിനി വിജയ് അമ്മ ശകുന്തള അഗര്‍വാള്‍ എന്നിവരാണ് മരിച്ചത്.
ജാര്‍ഖണ്ഡ് സ്വദേശിയാണ് മനീഷ് വിജയ്. മനീഷ് ഒരാഴ്ചയായി അവധിയിലായിരുന്നു. തിരികെ ജോലിയില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചു എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലെ 114–ാം നമ്പർ വീട്ടിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 42 വയസുള്ള മനീഷ് വിജയ്‌യുടെ മൃതദേഹം ഹാളിനോട് ചേർന്നുള്ള വലത്തേ മുറിയിലും 35 വയസുള്ള സഹോദരിയുടേത് വീടിന്റെ പിന്‍ഭാഗത്തെ മുറിയിലും തൂങ്ങിയ നിലയിലുമായിരുന്നു. 80 വയസിനോടടുത്ത് പ്രായമുള്ള മാതാവ് ശകുന്തള അഗർവാളിന്റെ മൃതദേഹം കണ്ടെത്തിയത് വീടിന്റെ ഇടത്തേ മുറിയിൽ പുതപ്പു കൊണ്ട് മൂടി മൃതദേഹത്തിൽ പൂക്കൾ വർഷിച്ച രീതിയിലും.
Key Words: Crime, Death, Suicide
COMMENTS