ഇന്ന് ഉദിച്ചുയര്‍ന്നത് ഈ വര്‍ഷത്തെ ഏറ്റവും വലുപ്പം കൂടിയ സൂര്യന്‍. ഒരു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കാണുന്ന ഏറ്റവും വലുപ്പമേറിയ സൂര്യനെകാണാ...
ഇന്ന് ഉദിച്ചുയര്‍ന്നത് ഈ വര്‍ഷത്തെ ഏറ്റവും വലുപ്പം കൂടിയ സൂര്യന്‍. ഒരു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കാണുന്ന ഏറ്റവും വലുപ്പമേറിയ സൂര്യനെകാണാന്‍ ഇനി ഒരു വര്‍ഷം കാത്തിരിക്കണം. കൃത്യമായി പറഞ്ഞാല്‍ അടുത്ത വര്‍ഷം ജനുവരി മൂന്നിനായിരിക്കും ഇനി ഇത്തരത്തിലൊരു സൂപ്പര്‍ സണ്‍ എത്തുക.
സൂപ്പര്‍ മൂണിനെ പൊതുവേ പരിചിതമാണെങ്കിലും സൂപ്പര്‍ സണ്‍ അത്ര പരിചിതമല്ല. ഈ സമയത്ത് സൂര്യന്‍ ഭൂമിയോട് ഏറ്റവും അടുത്തായിരിക്കും. സാങ്കേതികമായി പെരിഹീലിയന്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തില്‍ നാം സൂര്യനോട് ഏതാണ്ട് 14 കോടി 70 ലക്ഷം കി.മീ അടുത്തായിരിക്കും. ഇതിനു വിപരീതമായ പ്രതിഭാസമാണ് അപ്ഹീലിയന്‍. ഈ സമയത്ത് സൂര്യന്‍ ഏറ്റവും അകലെയായിരിക്കും. ഈ സമയത്ത് സൂര്യന്‍ നമ്മില്‍നിന്ന് ഏതാണ്ട് 15 കോടി 20 ലക്ഷം കി.മീ അകലെയായിരിക്കും.
Key Words: Sun, Biggest Sun
COMMENTS