കൊച്ചി : തന്റെ പോരാട്ടത്തിന് ഒപ്പംനിന്ന് ശക്തമായ നടപടിയെടുത്ത കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിച്ച് നടി ഹണി റോസ്. ...
കൊച്ചി : തന്റെ പോരാട്ടത്തിന് ഒപ്പംനിന്ന് ശക്തമായ നടപടിയെടുത്ത കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിച്ച് നടി ഹണി റോസ്. സമൂഹമാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കില്‍ മൂര്‍ച്ച കൂടുമെന്നും പ്രതിരോധിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ലെന്നും ഫെയ്‌സ്ബുക് കുറിപ്പില്‍ ഹണി റോസ് പറഞ്ഞു.
ഹണിയുടെ കുറിപ്പ്
നന്ദി നന്ദി നന്ദി...
ഒരു വ്യക്തിയെ കൊന്നുകളയാന്‍ കത്തിയും തോക്കും ഒന്നുംവേണ്ട ഇക്കാലത്ത്. ഒരു കൂട്ടം സോഷ്യല്‍മീഡിയ പ്രൊഫൈലില്‍ നിന്നുള്ള നീചവും ക്രൂരവുമായ അസഭ്യ അശ്ലീല ദ്വയാര്‍ഥ കമന്റുകളും പ്ലാന്‍ഡ് ക്യാംപെയ്‌നും മതി. സമൂഹമാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കില്‍ മൂര്‍ച്ച കൂടും. പ്രതിരോധിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിനു ഒപ്പംനിന്ന് ശക്തമായ ഉറപ്പു നല്‍കി നടപടി എടുത്ത കേരള സര്‍ക്കാരിനെ നയിക്കുന്ന പിണറായി വിജയന്‍ അദ്ദേഹത്തിനും കേരള പൊലീസിനും ഞാനും എന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി മനോജ് എബ്രഹാം സര്‍, എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ സര്‍, ഡിസിപി അശ്വതി ജിജി മാഡം, സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസിപി ജയകുമാര്‍ സര്‍, സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അനീഷ് ജോയ് സര്‍, ബഹുമാനപ്പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കൂടെ നിന്ന ബഹുമാനപ്പെട്ട നേതാക്കള്‍, പൂര്‍ണപിന്തുണ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, എന്നെ സ്‌നേഹിക്കുന്നവര്‍, എല്ലാവര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി.
Key Words: Honey Rose, Pinarayi Vijayan, Kerala Police
COMMENTS