കല്‍പ്പറ്റ : പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊന്ന രാധ ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിന്നുമണിയുടെ അമ്മാവന്റെ ഭാര്യ. അല്‍പ സമയ...
കല്‍പ്പറ്റ : പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊന്ന രാധ ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിന്നുമണിയുടെ അമ്മാവന്റെ ഭാര്യ. അല്‍പ സമയം മുമ്പ് മിന്നുമണി ഇക്കാര്യം സൂചിപ്പിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. ഡല്‍ഹിയില്‍ വെച്ചാണ് ഇന്ത്യന്‍ താരം ദുരന്തവാര്‍ത്തയറിയുന്നത്.
അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മിന്നുമണി ഫേസ്ബുക്കില്‍ കുറിച്ചു.
ഇരകള്‍ ഇനിയുമുണ്ടാകുമെന്നും അതിനാല്‍ എത്രയും പെട്ടെന്ന് വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണണമെന്നാണ് മിന്നുമണി അധികൃതരോട് ആവശ്യപ്പെടുന്നത്. ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയാത്ത ദുഃഖവും മിന്നുമണി പങ്കുവെച്ചു.
Key Words: Radha, Wayanad Tiger Attack, Panjarakoli, Indian Cricketer Minnumani
COMMENTS