ന്യൂഡല്‍ഹി: നാളെ നടക്കാനിരിക്കുന്ന ബജറ്റ് അവതരണത്തിനു മുന്നോടിയായി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി ...
ന്യൂഡല്‍ഹി: നാളെ നടക്കാനിരിക്കുന്ന ബജറ്റ് അവതരണത്തിനു മുന്നോടിയായി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു. എല്ലാവര്‍ക്കും തുല്യ പരിഗണനയാണു നല്‍കുന്നത്. യുവാക്കളുടെ വിദ്യാഭ്യാസം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്കാണു പ്രത്യേക ശ്രദ്ധ കൊടുക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
നമ്മള്‍ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യം ആഘോഷിച്ചു. അംബേദ്കര്‍ ഉള്‍പ്പെടെ ഭരണഘടനാ കമ്മിറ്റിയിലെ അംഗങ്ങളെ അഭിവാദ്യം ചെയ്യുന്നു. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഒരുപാടു പേര്‍ക്കു വീട് ലഭിച്ചു. ഗോത്ര വിഭാഗത്തിലെ 5 കോടി പേര്‍ക്കു പ്രയോജനപ്പെടുന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചു.
യുവാക്കളുടെ വിദ്യാഭ്യാസം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്കാണു ശ്രദ്ധ. 70 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കി. ഒരു രാജ്യം ഒന്നിച്ചു തിരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബില്‍ തുടങ്ങിയവയുമായി സര്‍ക്കാര്‍ മുന്നോട്ട്. പ്രയാഗ്രാജിലെ കുംഭമേള നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഉത്സവമാണ്. ഇന്ത്യയിലെയും വിദേശത്തെയും കോടിക്കണക്കിനു വിശ്വാസികളാണു സ്‌നാനം ചെയ്യാനെത്തുന്നത്. മൗനി അമാവാസി ദിനത്തിലുണ്ടായ അപകടത്തില്‍ മരിച്ചര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പരുക്കേറ്റവര്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താന്‍ പ്രാര്‍ഥിക്കുന്നു.
വനിതകളുടെ ഉന്നമനമാണു സര്‍ക്കാരിന്റെ ലക്ഷ്യം. യുദ്ധവിമാനങ്ങള്‍ പറത്തുന്നതില്‍, സേനകളില്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ എല്ലാം സ്ത്രീസാന്നിധ്യം വളരെയേറെ വര്‍ധിച്ചതില്‍ രാജ്യം അഭിമാനിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ സ്‌പോര്‍ട്‌സ് വരെ എല്ലാ മേഖലകളിലും നമ്മുടെ യുവത രാജ്യത്തിനു കീര്‍ത്തി കൊണ്ടുവരുന്നു. എഐ സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ ഇന്ത്യ ലോകത്തിനു വഴികാട്ടുന്നു. പുതിയ ആശയങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണു ലക്ഷ്യം. നിര്‍മിത ബുദ്ധി മേഖലയിലെ മുന്നേറ്റത്തിനായി 'ഇന്ത്യ എഐ മിഷന്‍' ആരംഭിച്ചു. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ ഇന്ന് ലോകത്തിലെ പ്രധാന രാജ്യമാണ് ഇന്ത്യ. നമ്മുടെ യുപിഐ സാങ്കേതികവിദ്യയോടു വികസിത രാജ്യങ്ങള്‍ക്കു വരെ മതിപ്പാണ്- രാഷ്ട്രപതി എടുത്തുകാട്ടി.
Key Words : India, Largest Economic Power, President, Parliament, Budget
COMMENTS