സോള്‍: ദക്ഷിണ കൊറിയയില്‍ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂന്‍ സുക് യോല്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം രാജ്യത്തു പട്ടാളനിയമം നടപ്പാക്കാന്‍ ശ്രമ...
സോള്‍: ദക്ഷിണ കൊറിയയില്‍ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂന്‍ സുക് യോല്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം രാജ്യത്തു പട്ടാളനിയമം നടപ്പാക്കാന്‍ ശ്രമിച്ചതിനാണ് അഴിമതിവിരുദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ യൂന്‍ സുക് യോലിനെ അറസ്റ്റ് ചെയ്തതെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ്.
ആയിരത്തോളം അഴിമതിവിരുദ്ധ ഉദ്യോഗസ്ഥരും പൊലീസുകാരും എത്തിയാണു യൂനിനെ അറസ്റ്റ് ചെയ്തതെന്നാണു വിവരം. വസതിക്കു മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഉദ്യോഗസ്ഥരെ യൂനിന്റെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ അകത്തു കടക്കുകയായിരുന്നു.
Key Words: Impeached President, Arrested, South Korea,Yoon Suk Yeol
COMMENTS