ന്യൂഡല്‍ഹി: പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ഒളിമ്പിക്‌സ് ഇരട്ട മെഡല്‍ ജേതാവും ഷൂട്ടിം?ഗ് താരവുമായ മനു ഭാക...
ന്യൂഡല്‍ഹി: പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ഒളിമ്പിക്‌സ് ഇരട്ട മെഡല്‍ ജേതാവും ഷൂട്ടിം?ഗ് താരവുമായ മനു ഭാക്കറിനും, ലോക ചെസ് ചാമ്പ്യന്‍ ഡി ഗുകേഷിനും, പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിനും, പാരാലിമ്പിക്‌സ് താരം പ്രവീണ്‍ കുമാറിനും.
മലയാളിയും നീന്തല്‍ താരവുമായ സജന്‍ പ്രകാശ് അടക്കം 32 പേര്‍ക്കാണ് അര്‍ജ്ജുന അവാര്‍ഡ്. ജനുവരി 17 ന് പുരസ്‌കാരം രാഷ്ട്രപതി സമ്മാനിക്കും.
സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ലഭിച്ച പേരുകള്‍ സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷമാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് കേന്ദ്ര കായിക മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
Key Words: Highest Sports Honor, Major Dhyanchand Khel Ratna Awarded, Manu Bhaker, D Gukesh, Harmanpreet Singh, Praveen Kumar
COMMENTS