ശ്രീനഗര്‍: ശ്രീനഗറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ശ്വാസം മുട്ടി മരിച്ചു. ദമ്പതികളും അവരുടെ മൂന്ന് കുട്ടികളുമാണ് മരിച്ചത്. ബാരാമുള്ള ജില്ല...
ശ്രീനഗര്‍: ശ്രീനഗറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ശ്വാസം മുട്ടി മരിച്ചു. ദമ്പതികളും അവരുടെ മൂന്ന് കുട്ടികളുമാണ് മരിച്ചത്. ബാരാമുള്ള ജില്ലയില്‍ നിന്നുള്ള കുടുംബം പാന്ദ്രതന്‍ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ശ്വാസംമുട്ടല്‍ മൂലം ബോധരഹിതരായ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശ്വാസം മുട്ടി മരിച്ചവരില്‍ ഒരു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും ഉണ്ടെന്നാണ് വിവരം. മറ്റ് രണ്ട് കുട്ടികളില്‍ ഒരാള്‍ക്ക് 18 മാസവും മൂത്ത കുട്ടിയ്ക്ക് 3 വയസുമാണ് പ്രായമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തണുപ്പിനെ അതിജീവിക്കാനായി വീടിനുള്ളില്‍ ഉപയോഗിച്ച ഹീറ്റിംഗ് ഉപകരണങ്ങളാണ് ദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പൊലീസ്.
ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തി.
Key Words: Family Died, Suffocation, Jammu and Kashmir, Srinagar
COMMENTS