United health CEO Brian Thompson shot dead
ന്യൂയോര്‍ക്ക്: യു.എസ് യുണൈറ്റഡ് ഹെല്‍ത്ത് സി.ഇ.ഒ ബ്രയാന്‍ തോംസണ്‍ വെടിയേറ്റു മരിച്ചു. മാന്‍ഹാട്ടനിലെ ഹില്‍ട്ടണ്‍ ഹോട്ടലിനു പുറത്തുവച്ചാണ് ആക്രമി തോംസണ് നേരെ നിറയൊഴിച്ചത്. തോംസണെ മാത്രം ലക്ഷ്യമിട്ട ആക്രമി ഇയാള്‍ എത്തുന്നതുവരെ കാത്തുനില്‍ക്കുകയായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ആക്രമിയുടെ ദൃശ്യം പുറത്തുവിട്ട പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തുകയാണ്. അതേസമയം തോംസണ് നേരത്തെ വധഭീഷണിയുണ്ടായിരുന്നതായി കുടുംബം അറിയിച്ചു.
കമ്പനിയുടെ വാര്‍ഷിക സമ്മേളനം നടക്കുന്നതിന് തൊട്ടുമുന്‍പായിട്ടായിരുന്നു ആക്രമണം. യു.എസിലെ ഏറ്റവും വലിയ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് യുണൈറ്റെഡ് ഹെല്‍ത്ത്.
Keywords: Brian Thompson, US, United health, CEO, Die
COMMENTS