കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യ റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. റിസോര്‍ട്ടിലെ കെയര്‍ടേക്കര്‍ പാലക്കാട് സ്വദേശി പ്രേമന...
കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യ റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. റിസോര്‍ട്ടിലെ കെയര്‍ടേക്കര്‍ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്.
കണ്ണൂര്‍ പയ്യാമ്പലത്തെ ബാനൂസ് ബീച്ച് എന്‍ക്ലേവില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.
ജീവനക്കാരനെ കിണറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തീപിടിത്തതില്‍ റിസോര്‍ട്ടിലെ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. റിസോര്‍ട്ടില്‍ 12 വര്‍ഷത്തിലധികമായി ജോലി ചെയ്തിരുന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനത്തിലെ വൈരാഗ്യമാണ് തീ ഇടാന്‍ കാരണമെന്ന് കരുതുന്നു.
Key Words: Fire, Suicide, Resort, Kannur
COMMENTS