Supreme court rejects plea on dependent appointment
ന്യൂഡല്‍ഹി: സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. നേരത്തെ ഹൈക്കോടതി ഈ നിയമനം റദ്ദാക്കിയിരുന്നു.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയാണ് ഇപ്പോള്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
സര്‍ക്കാര്‍ ജീവനക്കാരനല്ലാതിരുന്നിട്ടും എന്തടിസ്ഥാനത്തിലാണ് ഒരു എം.എല്‍.എയുടെ മകന് ആശ്രിത നിയമനം നല്‍കുന്നതെന്ന് കോടതി ചോദിച്ചു. എന്നാല്‍ പ്രശാന്തിന് മതിയായ യോഗ്യതയുണ്ടെന്നും അതിനാലാണ് നിയമനം നല്‍കിയതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഇത് കോടതി തള്ളി.
അതേസമയം പ്രശാന്ത് സര്‍വീസില്‍ ഇരുന്ന കാലത്ത് കൈപ്പറ്റിയിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചുപിടിക്കരുതെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. സര്‍ക്കാര്‍ 2018 ലാണ് ആര്‍.പ്രശാന്തിന് ആശ്രിത നിയമമായി പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി ജോലി നല്‍കിയത്.
COMMENTS