തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ദക്ഷിണ റെയില്‍വേയുമായി നടത്തിയ ചര്‍ച്ച പോസിറ്റീവെന്ന് കെ റെയില്‍ എം ഡി അജിത് കുമാര്‍. റെയില്‍വേ ന...
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ദക്ഷിണ റെയില്‍വേയുമായി നടത്തിയ ചര്‍ച്ച പോസിറ്റീവെന്ന് കെ റെയില്‍ എം ഡി അജിത് കുമാര്‍. റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയുമായാണ് കെ റെയില്‍ എം ഡി ചര്‍ച്ച നടത്തിയത്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വേ ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത വരുത്തുകയായിരുന്നു ചര്‍ച്ചയുടെ ഉദ്ദേശം.
നാല്‍പ്പത്തിയഞ്ച് മിനിറ്റാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച നീണ്ടത്. ഇപ്പോള്‍ നടന്നത് പ്രാഥമിക ചര്‍ച്ചയായിരുന്നെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അജിത് കുമാര്‍ പറഞ്ഞു. റെയില്‍വേ മുന്നോട്ടു വെച്ചിരിക്കുന്ന ഡി പി ആറുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകള്‍ക്ക് കെ റെയില്‍ തയാറാകുന്നുവെന്നാണ് ലഭിക്കുന്ന സൂചന.
COMMENTS