തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി ഇടഞ്ഞ് ഇടതുമുന്നണി വിട്ട നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി ഇടഞ്ഞ് ഇടതുമുന്നണി വിട്ട നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി അടുക്കാന്‍ നീക്കം നടത്തുന്നതായി സൂചന. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കാമെന്നും വിവരമുണ്ട്.
ഡല്‍ഹിയിലെത്തിയ പി.വി.അന്‍വര്‍, തൃണമൂല്‍ എംപിമാരുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അന്‍വറിന്റെ ഡമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയെ (ഡിഎംകെ) തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമാക്കാനാണു ശ്രമമെന്നാണ് വിവരം.
Key Words: PV Anwar, Trinamool Congress, DMK
COMMENTS