Pushpa 2 release: One dead, two injured
ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 വിന്റെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദ് സ്വദേശിനി രേവതി (39) ആണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും പരിക്കേറ്റു.
ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലാണ് സംഭവം. സിനിമയുടെ റിലീസിനോടനുബന്ധിച്ചിച്ച് അല്ലു അര്‍ജുന്‍ ആരാധകരുടെ വന്‍ നിര തന്നെ തിയേറ്ററിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു.
ഇതോടൊപ്പം സംവിധായകനും നടന്‍ അല്ലു അര്‍ജുനും കൂടി തിയേറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടക്കുകയും പൊലീസ് ലാത്തിവീശുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷം അപകടത്തില്‍ കലാശിക്കുകയായിരുന്നു.
ബംഗളൂരുവിലെ ഉര്‍വശി തിയേറ്ററിലും ആരാധകരുടെ ആവേശം അതിരു കടന്നിരുന്നു. പുഷ്പ 2 വിന്റെ പ്രദര്‍ശനത്തിനിടെ തിയേറ്റര്‍ സ്‌ക്രീനിനു സമീപം തീപന്തം കത്തിച്ച് ആഘോഷം നടത്തിയ നാലുപേര്‍ പിടിയിലായി.
Keywords: Pushpa 2, Allu Arjun, Release, Police, One dead, Injury
COMMENTS