ചെന്നൈ : സിംഗപ്പൂരില്‍ നടന്ന ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനെ തോല്‍പ്പിച്ച് ജേതാവായ ശേഷം ആദ്യമായി നാട്ടിലെത...
ചെന്നൈ : സിംഗപ്പൂരില്‍ നടന്ന ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനെ തോല്‍പ്പിച്ച് ജേതാവായ ശേഷം ആദ്യമായി നാട്ടിലെത്തിയ ഗുകേഷിന്, ചെന്നൈ വിമാനത്താവളത്തിലാണ് അധികൃതരും ആരാധകരും ചേര്‍ന്ന് വമ്പിച്ച സ്വീകരണം നല്‍കിയത്.
സായ് അധികൃതരും വേലമ്മാള്‍ സ്‌കൂളിലെ അധ്യാപകരും ചേര്‍ന്ന് ഗുകേഷിനെ ബൊക്കെ നല്‍കി സ്വീകരിച്ചു. സിംഗപ്പൂരിലെ സെന്റോസ റിസോര്‍ട്‌സ് വേള്‍ഡില്‍ നടന്ന 2024 ലോക ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യനെ അവസാന ഗെയിമില്‍ കീഴടക്കിയാണ് 18-ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്.
Key Words: D Gukesh, World Chess Championship
COMMENTS