CPM decision to disband SFI unit in university college
തിരുവനന്തപുരം: തുടര്‍ച്ചയായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടാന്‍ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റാണ് നിര്‍ദ്ദേശം നല്‍കിയത്.
നേതൃത്വം ഇടപെട്ടിട്ടും യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ അക്രമ സംഭവങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാല്‍ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.
കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ യൂണിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെ നാലു പേരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ത്ഥിയെയും ഹോസ്റ്റലിനുള്ളില്‍ വെച്ചു എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചതോടെയാണ് പാര്‍ട്ടി വിഷയത്തില്‍ ഇടപെട്ടത്.
Keywords: CPM, SFI, University college, Disband
COMMENTS