Actor Mansoor Ali Khan's son arrested in drug case
ചെന്നൈ: നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകന്‍ ലഹരിക്കേസില്‍ അറസ്റ്റില്‍. ചെന്നൈ തിരുമംഗലം പൊലീസാണ് അലിഖാന്‍ തുഗ്ലഖിനെ ചൊവ്വാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത് 12 മണിക്കൂറോളം ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്തത്.
അടുത്തിടെ ലഹരിക്കേസില്‍ പത്തോളം കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തില്‍ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്.
ഇയാള്‍ക്കൊപ്പം അറസ്റ്റിലായ സൊയാദ് സാക്കി, മുഹമ്മദ് റിയാസ് അലി, ഫൈസല്‍ അഹമ്മദ് എന്നിവരെ പൊലീസ് ചോദ്യംചെയ്തു വരികയാണ്.
Keywords: Mansoor Ali Khan, Son, Drug case, Police, Arrest
COMMENTS