Salman Khan gets new death threat
മുംബൈ: നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനെന്നു വിശേഷിപ്പിച്ച ആളാണ് സല്‍മാന്‍ ഖാനെതിരെ വധഭീഷണി സന്ദേശമയച്ചത്. മുംബൈ പൊലീസ് ട്രാഫിക് കണ്‍ട്രോളിലേക്ക് വന്ന സന്ദേശത്തില്‍ വര്‍ലി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇത് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണെന്നും സല്‍മാന്‍ ഖാന് സ്വന്തം ജീവന്‍ വേണമെങ്കില്‍ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചു കോടി രൂപ നല്‍കുകയോ വേണമെന്നും തങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണെന്നുമാണ് ഭീഷണി സന്ദേശം.
Keywords: Salman Khan, New death threat, Police, Case
COMMENTS