നടി കീര്‍ത്തിയുടെ വിവാഹവാര്‍ത്ത സത്യമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാവ് സുരേഷ് കുമാര്‍. ഇന്നലെ മുതല്‍ കീര്‍ത്തിയുടെ പ്രണയവും വിവാഹവും സംബന്ധിച്...
നടി കീര്‍ത്തിയുടെ വിവാഹവാര്‍ത്ത സത്യമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാവ് സുരേഷ് കുമാര്‍. ഇന്നലെ മുതല്‍ കീര്‍ത്തിയുടെ പ്രണയവും വിവാഹവും സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഔദ്യോഗികമായി ഇക്കാര്യം കീര്‍ത്തിയോ കുടുംബമോ വെളിപ്പെടുത്തിയിരുന്നില്ല. ഇതിലാണ് ഇപ്പോള്‍ കീര്‍ത്തിയുടെ അച്ഛന്‍തന്നെ സ്ഥിരീകരണം നല്‍കിയിരിക്കുന്നു.
അടുത്ത മാസം ഗോവയില്‍ വച്ചാകും വിവാഹം. ബിസിനസുകാരനായ ആന്റണി തട്ടിലാണ് വരന്‍. കൊച്ചി സ്വദേശിയാണ്. ഇരുവരും തമ്മില്‍ പ്ലസ്ടു മുതലുള്ള പരിചയമാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
''കീര്‍ത്തി പ്ലസ്ടു പഠിക്കുമ്പോള്‍ തുടങ്ങിയ പരിചയമാണ്. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. വിവാഹത്തിന്റെ ഡേറ്റ് തീരുമാനിക്കുന്നേയുള്ളൂ. അടുത്ത മാസമാകും ചടങ്ങ്. ഗോവയില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക.'' സുരേഷ് കുമാര്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു.
15 വര്‍ഷത്തോളമായി കീര്‍ത്തിയും ആന്റണിയും പ്രണയത്തിലാണെന്നാണ് വിവരം. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്രതാരം മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീര്‍ത്തി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന് ഒപ്പമായിരുന്നു കീര്‍ത്തിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മറ്റു തെന്നിന്ത്യന്‍ ഭാഷകളിലേക്ക് ചുവടു മാറ്റിയ താരം അവിടെ തിരക്കേറിയ താരമായി.
തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി സ്വന്തമാക്കി. ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം. അതിനിടയിലാണ് വിവാഹ വാര്‍ത്ത വരുന്നത്.
COMMENTS