ഞായറാഴ്ച മുതല്‍ ജിദ്ദയില്‍ നടക്കുന്ന ദ്വിദിന മെഗാലേലത്തില്‍ പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പേസര...
ഞായറാഴ്ച മുതല്‍ ജിദ്ദയില്‍ നടക്കുന്ന ദ്വിദിന മെഗാലേലത്തില്‍ പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പേസര്‍ സൗരഭ് നേത്രാവല്‍ക്കര്‍, മുംബൈ താരം ഹാര്‍ദിക് തമോര്‍ എന്നിവരെ ഉള്‍പ്പെടുത്താനും ബിസിസിഐ തീരുമാനിച്ചു. ഐപിഎല്‍ 2026, ഐപിഎല്‍ 27 പതിപ്പുകള്‍ സമാനമായി രീതിയില്‍ നടത്താനും തീരുമാനമായി. ടൂര്‍ണമെന്റിന്റെ 2026 പതിപ്പ് മാര്‍ച്ച് 15ന് ആരംഭിക്കും.
ഗ്രാന്‍ഡ് ഫിനാലെ മെയ് 31 ന് നടക്കും. 2027 എഡിഷന്‍ മാര്‍ച്ച് 14 ന് ആരംഭിച്ച് മെയ് 30 ന് അവസാനിക്കുന്ന തരത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മൂന്ന് ഫൈനല്‍ മത്സരങ്ങളും ഞായറാഴ്ചയാണ് നടക്കുന്നത്. കഴിഞ്ഞ സീസണില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് താരം ജെഫ്രര്‍ ആര്‍ച്ചര്‍ കളിച്ചിരുന്നില്ല. ഈ വര്‍ഷം യുഎസ്എയില്‍ നടന്ന ടി20 ലോകകപ്പിലെ അമേരിക്കയുടെ തകര്‍പ്പന്‍ പേസര്‍ ആയിരുന്നു സൗരഭ് നേത്രാവല്‍ക്കര്‍. നേത്രാവല്‍ക്കറുടെ മികച്ച പ്രകടനം അമേരിക്കയെ സൂപ്പര്‍ എട്ടില്‍ എത്തിച്ചിരുന്നു.
നേരത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. രഞ്ജിയില്‍ മുംബൈ വേണ്ടി രഞ്ജി മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പിലെ മിന്നുന്ന പ്രകടനം പുറത്തെടുത്ത മുംബൈ താരമാണ് ഹാര്‍ദിക് തമോര്‍.
Key Words: IPL
COMMENTS