തിരുവനന്തപുരം: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി. ദിവ്യക്കെതിരെ ...
തിരുവനന്തപുരം: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി. ദിവ്യക്കെതിരെ നടപടിയെടുക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് അനുമതി നല്കി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അടിയന്തര ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി പദവികളില്‍ നിന്നും ദിവ്യയെ നീക്കണമെന്ന് ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.
സംസ്ഥാന സെക്രട്ടേറിയറ്റ് നടപടി അംഗീകരിച്ചതോടെ പി.പി. ദിവ്യ ഇനി മുതല്‍ ഇരണാവ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിലുള്ള ഒരു സാധാരണ പാര്‍ട്ടി അംഗമായി തുടരേണ്ടി വരും. തിരഞ്ഞെടുപ്പ് കാലത്ത് ജനരോഷം കൂടി കണക്കിലെടുത്താണ് സംഭവം നടന്ന് മൂന്നാഴ്ചകള്‍ക്ക് ശേഷം നടപടി വന്നിരിക്കുന്നത്. നവീന്‍ ബാബുവിന്റെ മരണം വിവാദമായ ഘട്ടത്തില്‍ ആദ്യം ദിവ്യയെ അനൂകൂലിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്യേശ്യപരമായ നിലപാടെന്നായിരുന്നു കണ്ണൂര്‍ സിപിഎമ്മിന്റെ ആദ്യ നിലപാട്. എന്നാല്‍ പത്തനംതിട്ട സിപിഎം ഘടകം ദിവ്യയ്ക്കെതിരെ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു.
Key Words: CPM, PP Divya
COMMENTS