മോസ്കോ: ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടി നാളെ തുടങ്ങാനിരിക്കെ നിര്‍ണ്ണായക നീക്കവുമായ...
മോസ്കോ: ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടി നാളെ തുടങ്ങാനിരിക്കെ നിര്‍ണ്ണായക നീക്കവുമായി ഇന്ത്യയും ചൈനയും. മോസ്ക്കോയില്‍ നടക്കുന്ന മീറ്റിങ്ങില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളിലെ പ്രശ്ന പരിഹാരവും ചര്‍ച്ചയായേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും തമ്മില്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ അത് പശ്ചിമേഷ്യയുടെ വികസനത്തെ സംബന്ധിച്ചെടുത്തോളം ഒരു വലിയ മുന്നേറ്റം തന്നെയായിരിക്കും.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ 75 ശതമാനം പരിഹരിച്ചെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയിലെ സേനാ പിന്മാറ്റം വേഗത്തിലാക്കാന്‍ ഇന്ത്യയും ചൈനയും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇടയ്ക്കിടെ തര്‍ക്കം ഉടലെടുക്കുന്നത് സേനാ പിന്മാറ്റത്തെ ബാധിക്കുന്നുണ്ട്. മോദിയും ഷീയും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തിയാല്‍ അത് ഗുണം ചെയ്യും എന്നാണ് കരുതപ്പെടുന്നത്.
2020 ലെ അതിര്‍ത്തി ഏറ്റുമുട്ടലുകള്‍ക്ക് ശേഷം മോദിയും ഷീയും തമ്മില്‍ ഔദ്യോഗികമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. അതെ സമയം ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം എത്രയും പെട്ടെന്ന് പരിഹരിക്കും എന്ന് ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മോദി വെളിപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. അമേരിക്കയില്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
Key Words: The BRICS Summit, India-China
COMMENTS