Congress expelled P.Sarin
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി. സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പുറത്താക്കിയതായി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
ഇതോടൊപ്പം കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ സരിന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി മുതിര്‍ന്നിരുന്നില്ല.
അതേസമയം ഇന്നും ഇയാള്‍ വാര്‍ത്താസമ്മേളനം വിളിക്കുകയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.
Keywords: Palakkad byelection conflict, Congress, P.Sarin, Expelled
COMMENTS