നീലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പൊലീസ് വീഴ്ചയുണ്ടായെന്നാരോപിച്ച് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പൊട്ടിത്തെറിയില്‍ വ...
നീലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പൊലീസ് വീഴ്ചയുണ്ടായെന്നാരോപിച്ച് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പൊട്ടിത്തെറിയില്‍ വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നേരത്തെ സ്ഥലം പരിശോധിക്കേണ്ടതായിരുന്നുവെന്നും ഇത്രയധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നിടത്ത് പൊലീസ് വേണ്ട രീതിയില്‍ മുന്‍കരുതലെടുക്കണമായിരുന്നുവെന്നും എം പി പറഞ്ഞു.
അതേസമയം, അപകടത്തിന് പിന്നാലെ ക്ഷേത്ര പരിസരത്ത് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായും തര്‍ക്കമുണ്ടായി. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും ഇത് മറച്ചുവെക്കാന്‍ വേണ്ടിയാണ് ക്ഷേത്ര ഭാരവാഹികളുടെ മുകളില്‍ വീഴ്ച ആരോപിച്ചതെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍, അപകടം നടന്നയുടനെ ഇത്തരം ആരോപണങ്ങള്‍ നടത്തേണ്ട കാര്യമില്ലെന്ന് പറഞ്ഞ് സിപിഎം -ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും രംഗത്തെത്തി.
Key words: Nileswaram Fireworks Accident, Kasaragod MP, Rajmohan Unnithan
COMMENTS