എം രാഖി വാഷിംഗ്ടൺ : ഇറാന്റെ എണ്ണപ്പാടങ്ങൾ ആക്രമിക്കുന്നത് ഇസ്രായേൽ പരിഗണിച്ചു വരികയാണെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. ഇസ്രായേലിലേക്ക് ഇറാൻ...
എം രാഖി
വാഷിംഗ്ടൺ : ഇറാന്റെ എണ്ണപ്പാടങ്ങൾ ആക്രമിക്കുന്നത് ഇസ്രായേൽ പരിഗണിച്ചു വരികയാണെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ.
ഇസ്രായേലിലേക്ക് ഇറാൻ കഴിഞ്ഞദിവസം 180 ൽ പരം മിസൈലുകൾ തൊടുത്തതിന് തിരിച്ചടിയായാണ് ഇസ്രായേൽ ആക്രമണ പദ്ധതി ഒരുക്കുന്നത്.
ഇറാന്റെ ആണവ നിലയങ്ങളും ആക്രമിക്കാൻ ഇസ്രയേലിന് പദ്ധതിയുണ്ട്. എന്നാൽ ആണവ നിലയങ്ങൾ ആക്രമിച്ചാൽ ഇസ്രായേലിനെ പിന്തുണയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം ബൈഡൻ പറഞ്ഞിരുന്നു.
ഇതോടെയാണ് എണ്ണപ്പാടങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ പദ്ധതി ഒരുക്കുന്നത്.
എണ്ണപ്പാടങ്ങൾ ആക്രമിക്കുമെന്ന വാർത്തപരന്നതിനു പിന്നാലെ ആഗോള എണ്ണ വിപണിയിൽ അഞ്ചു ശതമാനം വിലവർധനയാണ് പൊടുന്നനെ ഉണ്ടായിരിക്കുന്നത്.
എണ്ണ വില വർദ്ധന ഫലത്തിൽ അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബൈഡൻ്റെ കക്ഷിക്കാരിയായ കമല ഹാരിസിന് തലവേദനയായിരിക്കുകയാണ്.
എണ്ണ വില ഉയർന്ന തോടെ അമേരിക്കയിൽ ജീവിത ചെലവ് വൻതോതിൽ ഉയരാൻ പോവുകയാണ്. ഇത് കമലയുടെ വിജയസാധ്യതകൾക്ക് മേൽ കരിനിഴൽ വീഴ്ത്തും.
COMMENTS