മംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോടു പ്രതികരിച്ച് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ. ഷിരൂരില്‍ ത...
മംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോടു പ്രതികരിച്ച് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ. ഷിരൂരില്‍ താന്‍ ചെയ്തത് എന്താണെന്നു ദൈവത്തിനറിയാം എന്നും പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല ഇത്തരം സേവനങ്ങള്‍ ചെയ്യുന്നതെന്നും മല്‍പെ വ്യക്തമാക്കി.
തന്റെ യുട്യൂബ് ചാനലില്‍ നിന്ന് കിട്ടുന്ന വരുമാനം ആംബുലന്‍സ് സര്‍വീസിനാണു കൊടുക്കുന്നതെന്നും തനിക്കെതിരെ കേസുണ്ട് എന്നത് വ്യാജ പ്രചാരണമാണെന്നും മല്‍പെ. ഷിരൂര്‍ തിരച്ചില്‍ വിഷയത്തില്‍ വിവാദത്തിനില്ലെന്ന് വ്യക്തമാക്കിയ മല്‍പെ ഞാന്‍ ചെയ്തത് എന്തെന്നു ദൈവത്തിനറിയാം, കണ്ടു നിന്നവര്‍ക്കും എല്ലാം അറിയാം. ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല അതൊന്നും'' എന്നും വ്യക്തമാക്കി.
മരിച്ച അര്‍ജുന്റെ പേരില്‍ ലോറിയുടമ മനാഫ് പണപ്പിരിവു നടത്തുകയാണെന്നും കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുകയാണെന്നുമാണ് അര്‍ജുന്റെ കുടുംബം ആരോപിച്ചത്. ഈശ്വര്‍ മല്‍പെയുടെയും മനാഫിന്റെയും നടപടികള്‍ നാടകമാണ്. യുട്യൂബ് ചാനലിനു കാഴ്ചക്കാരെ കൂട്ടുകയാണ് അവരുടെ ലക്ഷ്യമെന്നും അര്‍ജുന്റെ കുടുംബം ഇന്നലെ ആരോപിച്ചിരുന്നു.
COMMENTS