ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രകുറിച്ച് രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റ് ജയം. ടെസ്റ്റിന്റെ പകുതിയിലേറെ ദിനങ്ങള്‍ മഴ അപഹരിച്ച...
ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രകുറിച്ച് രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റ് ജയം. ടെസ്റ്റിന്റെ പകുതിയിലേറെ ദിനങ്ങള്‍ മഴ അപഹരിച്ചതിന് ശേഷമാണ് ടീം ഇന്ത്യയുടെ അവിസ്മരണീയ ജയം. അവസാന ദിവസ്സത്തിലെ ഒരു സെഷന് ബാക്കി നില്‍ക്കെയാണ് വിജയം. ആദ്യ ഇന്നിംഗ്സ്, ടെസ്റ്റിന്റെ നാലാം ദിവസം ആരംഭിച്ച ടീം ഇന്ത്യ കേവലം 34.4 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് അടിച്ച് കൂട്ടിയത്.
52 റണ്‍സ് ലീഡ് വഴങ്ങിയ ബംഗ്ളാദേശിനെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ എയറിലാക്കി. ജസ്പ്രീത് ബുംമ്ര, രവിചന്ദ്ര അശ്വിന്, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയതോടെ സന്ദര്‍ശകര്‍ 146 റണ്‍സിന് പുറത്തായി. ഓപ്പണര്‍ ഷാദ്മാന്‍ ഇസ്ലാം (50), മുഷ്ഫിക്കര്‍ റഹിം (37) എന്നിവര്‍ക്ക് മാത്രമാണ് അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. 95 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ആദ്യ രണ്ട് ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടാതെ 18 റണ്‍സെടുത്തു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയേയും (8), ശുഭ്മാന്‍ ഗില്ലിനേയും (6) പുറത്താക്കി ബംഗ്ലാദേശ് തിരച്ചടിയുടെ സൂചനകള്‍ നല്കി.
രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും അനായാസം ബൗണ്ടറി കണ്ടെത്തിയ യശ്വസി ജയ്സ്വാളും, വിരാട് കോലിയും ചേര്‍ന്ന് ടീം ഇന്ത്യയെ വിജയ തീരത്തെത്തിച്ചു. വിജയത്തിന് 3 റണ്‍സ് അകലെ ജെയ്സ്വാള്‍ (51)പുറത്തായി. വിരാട് കോലി 29 റണ്‍സുമായി പുറത്താകാതെ നിന്നു. വിജയത്തോടെ രണ്ട് മത്സര പരമ്പര തൂത്തിവാരിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനവും നിലനിര്‍ത്തി.
Key Words: Team India,Test Cricket, Bangladesh
COMMENTS