തിരുവനന്തപുരം: എ.ഡി.എമ്മിന്റെ മരണത്തിനു പിന്നില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാക്കണമെന്ന് കെ. ...
തിരുവനന്തപുരം: എ.ഡി.എമ്മിന്റെ മരണത്തിനു പിന്നില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാക്കണമെന്ന് കെ. സുരേന്ദ്രന്‍. ക്ഷണിക്കാതെ യാത്രയപ്പ് ചടങ്ങിനെത്തി മനപ്പൂര്‍വ്വം തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ഒരുദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ പരസ്യമായി ആക്ഷേപിക്കുകയായിരുന്നു പി.പി ദിവ്യ.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ നിയമനടപടി വേണം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് അവര്‍ നിയമനടപടി നേരിടണം. അവര്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും നരഹത്യയ്ക്കും കേസ്സെടുക്കണം. ജില്ലാ കളക്ടറുടെ മൊഴിയെടുക്കണം അടിയന്തിരമായി.
സി.പി.എം നേതാക്കള്‍ നിരന്തരമായി നടത്തുന്ന ഭീഷണിയും അപവാദപ്രചാരണവും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയാണ് കേരളത്തിലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഫേസ്ബുക്കില്‍ കുറിച്ചു.
Key words: Death of ADM, PP Divya, K. Surendran
COMMENTS