തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് എന്‍ കെ സുധീര്‍ ചേലക്കരയിലെ തന്റെ സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കി പി.വി അന്‍വര്‍ എം.എല്‍.എ നിലവില്‍ എ ഐ സ...
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് എന്‍ കെ സുധീര്‍ ചേലക്കരയിലെ തന്റെ സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കി പി.വി അന്‍വര്‍ എം.എല്‍.എ നിലവില്‍ എ ഐ സി സി അംഗമായ എന്‍ കെ സുധീര്‍ ഇന്ന് രാജി വെക്കുമെന്നാണ് വിവരം. ഇടഞ്ഞുനിന്ന എന്‍.കെ സുധീറിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കം പാളിയതോടെയാണ് രാജി. രാജിക്ക് ശേഷമായിരിക്കും സുധീര്‍ ചേലക്കരയില്‍ ഡി എം കെ സ്ഥാനാര്‍ഥിയാകുക.
ഇന്ന് രാവിലെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ നേരത്തെ അറിയിച്ചിരുന്നു. പാലക്കാട് ഡി എം കെ സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ കൂടിയെത്തുമെന്ന റിപ്പോര്‍ട്ടുകളും പരക്കുന്നുണ്ട്.
Key Words: Congress, NK Sudhir, DMK Candidate, Chelakkara
COMMENTS