തിരുവനന്തപുരം: പി.ആര്‍ ഏജന്‍സി നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പില്‍ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്...
തിരുവനന്തപുരം: പി.ആര്‍ ഏജന്‍സി നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പില്‍ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു കള്ളം മറയ്ക്കാന്‍ നൂറുകള്ളം പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എത്ര ലാഘവത്തോടെയാണ് ദേവകുമാറിന്റെ മകന്‍ അഭിമുഖത്തിന് അഭ്യര്‍ത്ഥിച്ചപ്പോള്‍ താന്‍ സമ്മതിച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നത്.
അഭിമുഖം നടത്തുന്ന മാധ്യമപ്രവര്‍ത്തകയെ കൂടാതെ മറ്റൊരാള്‍ റൂമില്‍ ഇരുന്നത് മുഖ്യമന്ത്രി അറിയാതെയാണെന്ന് പറഞ്ഞാല്‍ അത് അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല. കൃത്യമായി പി ആര്‍ ഏജന്‍സി ആസൂത്രണം ചെയ്ത അഭിമുഖമായിരുന്നു അതെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ കൂടെയാണ് പി ആര്‍ അംഗങ്ങള്‍ അഭിമുഖ ഹാളിലേക്ക് പോയതെന്നും മറ്റ് ദേശീയ മാദ്ധ്യമങ്ങളെയും ഇവര്‍ ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തമാണ്.
മുമ്പും വിദേശത്ത് വെച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം ഇതേ പി ആര്‍ ഏജന്‍സികള്‍ നടത്തിയിരുന്നു. പി ആര്‍ ഏജന്‍സികള്‍ക്ക് ആരാണ് പണം നല്‍കുന്നതെന്നാണ് ഇനി അറിയേണ്ടത്. സ്വര്‍ണ്ണക്കടത്തും ദേശവിരുദ്ധ പ്രവര്‍ത്തനവും പോലെയുള്ള ഗൗരവതരമായ വിഷയങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. മതമൗലിക ശക്തികളെ ഭയന്നാണ് മുഖ്യമന്ത്രിക്ക് നിലപാട് മാറ്റേണ്ടി വന്നത്. ഒരു ജില്ലയുടെ പേര് പറയാന്‍ പോലും നട്ടെല്ലില്ലാത്തയാളെയാണ് ഇരട്ട ചങ്കനെന്ന് വിളിക്കുന്നതെന്നാണ് വിരോധാഭാസം. മുഖ്യമന്ത്രി രാജിവെച്ച് ജനങ്ങളോട് നീതി പുലര്‍ത്തണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Key words: Chief Minister , K. Surendran
COMMENTS